Saturday, July 9, 2011

ജീവിതം ഒരു നൌക






അകലെക്കു വീശുമീ കാറ്റിനൊപ്പം,
കടലിന്റെ മാറിലായ് മെല്ലെ മെല്ലെ.
ഇതുവരെക്കാണാത്ത നാടുതേടി,
നീങ്ങുന്ന തോണിയിന്നെന്റെ ജന്മം,...

ഇരുളും ഈ കാറ്റിന്റെ പാട്ടുമൊപ്പം,
ചിതറുമീ തിരകളും കൂട്ടിനുണ്ട്.
എന്നുമെന്‍ കനവിലായ് മിന്നിനില്‍ക്കും,
താരകളെത്രയോ ദൂരെയാണ്,...

നിലാവില്ല മിന്നാമിനുങ്ങുമില്ല,
വഴികാട്ടുവാന്‍ റാന്തലിന്‍ നാളമില്ല,...
കാറ്റുമീത്തിരകളും കൂടിയെന്നെ-
യേതുനിമിഷവുമാഴിയില്‍ താഴ്ത്തിയേക്കാം,...
ഇരുളിളീ മഞ്ഞിന്റെ മറവിലെല്ലാം,
രക്തമൂറ്റാന്‍ പിശാചുക്കള്‍ കാത്തിരിപ്പൂ,...























എങ്കിലുമെവിടെയും തളരുകില്ലാ,
ഓമല്‍ പ്രതീക്ഷകള്‍ മായുകില്ല.
നുരയുമീ തിരകളെ തള്ളി നീക്കി
ആഞ്ഞു തുഴഞ്ഞു ഞാന്‍ നീങ്ങിടുന്നു

വിണ്ണില്‍ വിളങ്ങുമാ താരകള്‍ തന്‍
ഇത്തിരിവെട്ടമെനിക്കു കാണാം,
ഒരുനാളിലവിടെ ഞാനെത്തി നില്‍ക്കും
അവയില്‍ നിന്നൊന്നു ഞാന്‍ സ്വന്തമാക്കും





1 comment:

  1. ജീവിത നൌകയില്‍ എവിടെല്ലാമോ താളം തെറ്റു ന്നുണ്ട് .നന്നായി ഒന്ന് എഡിറ്റു ചെയ്യുക.
    പാടി അല്ലെങ്കില്‍ ചൊല്ലിനോക്കിയാല്‍ അത് വ്യക്തമാകും .
    പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നു എങ്കില്‍ സ്വീകരിക്കുക.
    എവിടെയാണ് നാട്?
    എവിടെയാണ് ജോലി?
    സ്നേഹപൂര്‍വ്വം
    ലീല ടീച്ചര്‍.

    ReplyDelete